‘രേഖകള്‍ പോയാലും മദ്യം നഷ്ടപ്പെട്ടാലും പഴി എലികള്‍ക്ക്’: കെണിവെച്ച് പിടിച്ചതിനെയുമായി ബിഹാര്‍ പ്രതിപക്ഷം നിയമസഭയില്‍

‘രേഖകള്‍ പോയാലും മദ്യം നഷ്ടപ്പെട്ടാലും പഴി എലികള്‍ക്ക്’: കെണിവെച്ച് പിടിച്ചതിനെയുമായി ബിഹാര്‍ പ്രതിപക്ഷം നിയമസഭയില്‍

ബിഹാര്‍ നിയമസഭയില്‍ വിചിത്രമായ പ്രതിഷേധവുമായി ആര്‍ജെഡി എംഎല്‍എമാര്‍. പ്രതിപക്ഷ കക്ഷിയിലെ എംഎല്‍എമാര്‍ എലിയെയും കൊണ്ടായിരുന്നു നിയമസഭയിലെത്തിയത്. മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്രി ദേവിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘രേഖകള്‍ പോയാലും മദ്യം നഷ്ടപ്പെട്ടാലും പഴി എലികള്‍ക്ക്’: കെണിവെച്ച് പിടിച്ചതിനെയുമായി ബിഹാര്‍ പ്രതിപക്ഷം നിയമസഭയില്‍
സ്‌കൂളില്‍ സിഎഎ വിരുദ്ധ നാടകം; രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി 

എല്ലാത്തിനും സര്‍ക്കാര്‍ കുറ്റം പറയുന്നത് എലികളെയാണെന്നും അവയ്ക്ക് ശിക്ഷനല്‍കുന്നതിനായാണ് ഇങ്ങനെയൊരു നടപടിയെന്നുമാണ് സര്‍ക്കാരിനെ പരിഹസിച്ച് ആര്‍ജെഡി എംഎല്‍എമാര്‍ പറഞ്ഞത്. പ്രധാനപ്പെട്ട ഫയലുകളും, മരുന്നുകളും മദ്യവുമുള്‍പ്പടെ കാണാതാകുമ്പോള്‍ സര്‍ക്കാര്‍ കുറ്റം പറയുന്നത് എലികളെയാണ്. അതിനാല്‍ ശിക്ഷ നല്‍കുന്നതിനായാണ് എലിയെ പിടിച്ച് നിയമഭയില്‍ കൊണ്ടുവന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്രി ദേവി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ വിവിധ ഇടങ്ങളില്‍ നിന്ന് പിടിച്ചെടുത്ത 9 ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്ന വാദവുമായി ബിഹാര്‍ പൊലീസ് രംഗത്തെത്തിയിരുന്നു. 2017 മെയിലായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന മദ്യമായിരുന്നു കാണാതായത്.

Related Stories

No stories found.
logo
The Cue
www.thecue.in