ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി

ഞായറാഴ്ച ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച സമ്പൂര്‍ണ അടച്ചിടല്‍ ആയിരിക്കും സംസ്ഥാനത്ത് ഉണ്ടായിരിക്കുക എന്നും അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമായിരിക്കും ഇളവ് ഉണ്ടാവുക എന്നും മന്ത്രി അറിയിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ആയിരിക്കും ഞായറാഴ്ച ഉണ്ടാവുകയെന്നും വീണ പറഞ്ഞു. കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഒത്തുകൂടലുകള്‍ പരമാവധി ഒഴിവാക്കണമെന്നും, സാനിറ്റൈസര്‍, സാമൂഹ്യ അകലം തുടങ്ങി എല്ലാ സുരക്ഷാ നിയന്ത്രണങ്ങളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

18 വയസിന് മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്, എന്നതിനാല്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. ഷോപ്പിംഗിന് ഉള്‍പ്പെടെ കുട്ടികളെ പുറത്ത് കൊണ്ടു പോകുന്നത് നിര്‍ത്തണം.

ടെസ്റ്റ് ചെയ്യുക, രോഗം കണ്ടു പിടിക്കുക, ചികിത്സ നടത്തുക, ഒപ്പം വാക്‌സിനേറ്റ് ചെയ്യുക എന്നിവയാണ് ആരോഗ്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മികച്ച രീതിയില്‍ വാക്‌സിനേഷന്‍ പ്രക്രിയ നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഓണക്കാലത്തും കൊവിഡ് രോഗകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നുവെന്നും, എല്ലാവരും വ്യക്തിപരമായി തന്നെ ജാഗ്രതകാണിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in