കെജ്‌രിവാൾ പൂജ ചെയ്യും; ഡൽഹിയിലെ ദീപാവലി ആഘോഷങ്ങൾക്ക് രാമക്ഷേത്രമാതൃക

കെജ്‌രിവാൾ പൂജ ചെയ്യും; ഡൽഹിയിലെ ദീപാവലി ആഘോഷങ്ങൾക്ക് രാമക്ഷേത്രമാതൃക

ഡൽഹിയിലെ ദീപാവലി ആഘോഷങ്ങൾക്ക് രാമക്ഷേത്ര മാതൃക. ഉത്തർപ്രദേശിലെ അയോധ്യയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചെറുമാതൃകയാണ് ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയം കോംപ്ലെക്സിൽ നിർമിച്ചുകൊണ്ടിരിക്കുന്നത്.

30 അടി ഉയരവും 80 അടി വീതിയുമുള്ള മാതൃകയാണ് ഉയരുന്നത്. ദീപാവലി ദിവസമായ നവംബർ നാലിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാമക്ഷേത്രമാതൃകയിൽ ദീപാവലി പൂജ നടത്തുമെന്നും ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നിർദ്ദേശപ്രകാരമാണ് നിർമാണം നടത്തുന്നതെന്ന് കരാർ കമ്പനി അറിയിച്ചു.

ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലേറിയ ശേഷം രാമനുമായി ബന്ധപ്പെട്ട നിരവധി പ്രസ്താവനകൾ അരവിന്ദ് കെജ്‌രിവാൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം അയോധ്യ സന്ദർശിക്കുകയും ഡൽഹി സർക്കാരിന്റെ സൗജന്യ തീർത്ഥാടനപദ്ധതികളിൽ അയോധ്യയെ ഉൾപ്പെടുത്തുമെന്നും സുചിപ്പിച്ചിരുന്നു. മാർച്ചിൽ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ രാമരാജ്യത്തിന്റെ മാതൃക ഡൽഹിയിൽ നിർമിക്കാൻ പദ്ധതിയുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in