മലയാള സിനിമയിലെ വിലയേറിയ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ്; രൺജി പണിക്കർ

മലയാള സിനിമയിലെ വിലയേറിയ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ്; രൺജി പണിക്കർ

മലയാള സിനിമയിൽ വലിയ ഹിറ്റുകൾ നൽകിയ തിരക്കഥാകൃത്തായിരുന്നു ഡെന്നിസ് ജോസഫ് എന്ന് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ . മലയാളത്തിലെ വിലയേറിയ തിരക്കഥാകൃത്ത് എന്ന് അദ്ദേഹത്തെക്കുറിച്ച് പറയേണ്ടി വരും. വളരെ ചെറിയ പ്രായത്തിലായിരുന്നു അദ്ദേഹം തിരക്കഥാ രചന തുടങ്ങിയത്. മുഖ്യധാരാ സിനിമകൾക്കൊപ്പം വ്യത്യസ്തമാർന്ന തിരക്കഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. മലയാള സിനിമയിൽ ഒരു കാലത്ത് അദ്ദേഹത്തിന്റെ വാഴ്ച തന്നെയായിരുന്നു നടന്നിരുന്നത്. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ ആദരവോടെയാണ് സിനിമ പ്രേമികൾ കാണുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in