കാണിച്ചു തരാമെന്ന് പറഞ്ഞ് വണ്ടിയുടെ ഫോട്ടോയെടുത്തു; രമ്യ ഹരിദാസ് പ്രശ്‌നത്തില്‍ ഭീഷണിയുണ്ടെന്ന് യുവാക്കള്‍

കാണിച്ചു തരാമെന്ന് പറഞ്ഞ് വണ്ടിയുടെ ഫോട്ടോയെടുത്തു; രമ്യ ഹരിദാസ് പ്രശ്‌നത്തില്‍ ഭീഷണിയുണ്ടെന്ന് യുവാക്കള്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് രമ്യ ഹരിദാസിന്റെ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ പുറത്തുവിട്ട യുവാക്കള്‍.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന എം.പി തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാലാണ് പ്രതികരിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവിനോടായിരുന്നു പ്രതികരണം.

തന്റെ വാഹനത്തിന്റെ ചിത്രം പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിച്ചു തരാമെന്ന് പറഞ്ഞാണ് പോയതെന്നും വീഡിയോ പകര്‍ത്തിയ യുവാവ് പറഞ്ഞു. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസുകാര്‍ അപായപ്പെടുത്തുമെന്ന പേടിയുണ്ടെന്നും യുവാവ് പ്രതികരിച്ചു.

ഞായറാഴ്ച ഉച്ചയ്ക്കാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്.

ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വെച്ചിട്ട് അകത്ത് എം.പിയെ ഇരുത്തി ഭക്ഷണം കഴിപ്പിക്കുന്നത് എന്ത് ന്യായമാണ് എന്നാണ് യുവാവ് ചോദിച്ചത്.

പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തിട്ടാണ് ഇരുന്നത്, പുറത്ത് മഴയായതുകൊണ്ടാണ് ഹോട്ടല്‍ ഉടമ അകത്ത് കയറി ഇരിക്കാന്‍ പറഞ്ഞത് എന്നുമായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം. യുവാവ് കയ്യില്‍ കയറി പിടിച്ചുവെന്നും രമ്യ ആരോപണം ഉന്നയിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ് പ്രതിക

Related Stories

No stories found.
logo
The Cue
www.thecue.in