നിര്‍ത്തിയെന്ന് യോഗി; ഡോ.കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിന്‍വലിക്കുന്നുവെന്ന് യുപി സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയില്‍

നിര്‍ത്തിയെന്ന് യോഗി; ഡോ.കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിന്‍വലിക്കുന്നുവെന്ന് യുപി സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയില്‍

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ.കഫീല്‍ ഖാനെതിരായ പുനരന്വേഷണം പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയില്‍.

കഫീല്‍ ഖാനെ നാല് വര്‍ഷമായി സസ്‌പെന്‍ഡ് ചെയ്തത് എങ്ങനെ ന്യായീകരിക്കുമെന്ന് ജൂലൈ 29ന് അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പുനരന്വേഷണം പിന്‍വലിച്ചെന്നും സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 11 മാസത്തിന് ശേഷമാണ് അച്ചടക്കസമിതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്.

2020 ഫെബ്രുവരി 24ന് പുനരന്വേഷണം തുടങ്ങുകയും ചെയ്തു. 2017ലാണ് ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുഞ്ഞുങ്ങള്‍ മരിച്ചത്.

ഇതിന് പിന്നാലെ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ.കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്യുകയും 9 മാസം ജയിലില്‍ അടക്കുകയും ചെയ്തു.

പുറത്ത് നിന്ന് ഓക്‌സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് കഫീല്‍ ഖാന്‍ ശ്രമിച്ചതെന്ന് പ്രിന്‍സിപ്പില്‍ സെക്രട്ടറി അദ്ദേഹത്തെ കുറ്റവിമുക്തനാക്കികൊണ്ട് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രസംഗത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കഫീല്‍ ഖാനെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in