രണ്ടായിരത്തിന്റെ ഒരു നോട്ടുപോലും കഴിഞ്ഞ സാമ്പത്തികവര്‍ഷം അച്ചടിച്ചിട്ടില്ല, പ്രചാരം കുറഞ്ഞുവരികയാണെന്നും ആര്‍ബിഐ

രണ്ടായിരത്തിന്റെ ഒരു നോട്ടുപോലും കഴിഞ്ഞ സാമ്പത്തികവര്‍ഷം അച്ചടിച്ചിട്ടില്ല, പ്രചാരം കുറഞ്ഞുവരികയാണെന്നും ആര്‍ബിഐ
Published on

2019-20 സാമ്പത്തികവര്‍ഷം രണ്ടായിരത്തിന്റെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഓരോ വര്‍ഷവും പ്രസ്തുത നോട്ടിന്റെ പ്രചാരം കുറഞ്ഞുവരികയാണെന്നും ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷം 33,632 ലക്ഷം നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ച് ആയപ്പോള്‍ 32,910 ആയും 2020 മാര്‍ച്ചില്‍ 27,398 ലക്ഷമായും കുറഞ്ഞു.

രണ്ടായിരത്തിന്റെ ഒരു നോട്ടുപോലും കഴിഞ്ഞ സാമ്പത്തികവര്‍ഷം അച്ചടിച്ചിട്ടില്ല, പ്രചാരം കുറഞ്ഞുവരികയാണെന്നും ആര്‍ബിഐ
ദയയല്ല നീതിയാണ് വേണ്ടതെന്ന് പ്രശാന്ത് ഭൂഷണ്‍; ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍

മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ആകെ പ്രചാരത്തിലുള്ള നോട്ടുകളുടെ 2.4 ശതമാനം മാത്രമാണ് രണ്ടായിരത്തിന്റെ നോട്ടുകളെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 2019 ല്‍ ഇത് 3.3 ഉം, 2019 ല്‍ 3 ശതമാനവുമായിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകളുടെപ്രചാരത്തില്‍ കുറവുണ്ടായപ്പോള്‍ എണ്ണത്തിലും മൂല്യത്തിലും 500,200 രൂപാ നോട്ടുകളുടെ പ്രചാരം വര്‍ധിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം കൊവിഡ് ലോക്ക് ഡൗണ്‍ പണവിനിമയത്തില്‍ 23.3 ശതമാനത്തിന്റെ കുറവുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,96,695 കള്ളനോട്ടുകളാണ് പിടിച്ചെടുക്കപ്പെട്ടത്. ഇതില്‍ 17,020 എണ്ണം രണ്ടായിരത്തിന്റെ നോട്ടുകളാണ്. ഇതില്‍ 95.4 ശതമാനം നോട്ടുകള്‍ വിവിധ ബാങ്കുകളും 4.6 ശതമാനം ആര്‍ബിഐയുമാണ് കണ്ടെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in