പേട്ടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ആര്‍.ബി.ഐ

പേട്ടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ആര്‍.ബി.ഐ

Published on

ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പായ പേട്ടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍.ബി.ഐ. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദേശം.

1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് 35 എ അനുസരിച്ചാണ് നടപടി.

ഓഡിറ്റ് നടത്താന്‍ പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്നും ആര്‍.ബി.ഐ പേട്ടിഎമ്മിന് നിര്‍ദേശം നല്‍കി.

പേടിഎമ്മിലേക്ക് തുടര്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് ഐടി ഓഡിറ്റര്‍മാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പ്രത്യേക ആര്‍ബിഐ കമ്മറ്റി പരിശോധിച്ച് പ്രത്യേക അനുമതി നല്‍കിയതിനുശേഷം മാത്രമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ് റിലീസില്‍ പറയുന്നത്.

logo
The Cue
www.thecue.in