കൊട്ടിയൂര്‍ പീഡനക്കേസ് ഇരയെ വിവാഹം ചെയ്യാന്‍ ജാമ്യം വേണമെന്ന് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി

കൊട്ടിയൂര്‍ പീഡനക്കേസ് ഇരയെ വിവാഹം ചെയ്യാന്‍ ജാമ്യം വേണമെന്ന് പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി റോബിന്‍ വടക്കുംചേരിയെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇര കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ഫാദര്‍ റോബിനും ഇന്ന് കോടതിയെ സമീപിച്ചു. ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിനതടവ് ശിക്ഷ ലഭിച്ചിരുന്നു.

2016ല്‍ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കേ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2017ല്‍ കേസില്‍ ഫാദര്‍ റോബിന്‍ അറസ്റ്റിലായി.

Related Stories

No stories found.
logo
The Cue
www.thecue.in