ബലാത്സംഗ പരാതിയില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബലാത്സംഗ പരാതിയില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബലാത്സംഗ പരാതിയില്‍ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കുറച്ച് ദിവസം മുമ്പ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ സമൂഹമാധ്യമത്തിലൂടെ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ ഒരാളാണ് പരാതി നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ടാണ് പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in