ബാലുശേരിയില്‍ ധര്‍മ്മജന് വിജയാശംസകളെന്ന് രമേഷ് പിഷാരടി

ബാലുശേരിയില്‍ ധര്‍മ്മജന് വിജയാശംസകളെന്ന് രമേഷ് പിഷാരടി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് വിജയാശംസകളുമായി സുഹൃത്തും നടനുമായ രമേഷ് പിഷാരടി. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ധര്‍മ്മജനെ പരിഗണിക്കുന്നതിനിടെയാണ് രമേഷ് പിഷാരടിയുടെ ആശംസ.

ധര്‍മജന്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തിന് ആത്മാര്‍ത്ഥമായ വിജയാശംസ നേരുന്നതായും രമേഷ് പിഷാരടി. കലാ സംസ്‌കൃതി സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണവേദിയില്‍ വെച്ചാണ് രമേഷ് പിഷാരടി ഇക്കാര്യം പറഞ്ഞത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെക്കുറിച്ച് രമേഷ് പിഷാരടി

ബാലുശേരി നിയോജകമണ്ഡലത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സ്്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നുവെന്ന് അറിയുന്നു. ധര്‍മ്മജന് ആത്മാര്‍ത്ഥമായ വിജയാശംസകള്‍ നേരുന്നു. സ്ഥാനാര്‍ത്ഥിയാകുന്നതിന് മുമ്പ് ധര്‍മ്മജനെ കൊണ്ട് എനിക്ക് അവാര്‍ഡ് സമ്മാനിച്ചതിലും നന്ദി പറയുന്നു

ബാലുശേരിയില്‍ ധര്‍മ്മജന് വിജയാശംസകളെന്ന് രമേഷ് പിഷാരടി
മണ്ഡലത്തെ കുടുംബസ്വത്താക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കും, എ.കെ.ബാലനെതിരെ പോസ്റ്ററുകള്‍

ധര്‍മ്മജന്‍ ബോള്‍ഗാട്ടി സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിന് കത്തയച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. മണ്ഡലം കമ്മിറ്റിയുടെ പേരില്‍ കെ.പി.സി.സിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും അയച്ച കത്ത് വ്യാജമാണെന്നാണ് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പിന്നീട് അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in