'നമ്മള്‍ ജയിച്ചു', പാക്കിസ്താന്റെ വിജയം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് സ്‌കൂള്‍ മാനേജ്‌മെന്റ്

'നമ്മള്‍ ജയിച്ചു', പാക്കിസ്താന്റെ വിജയം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് സ്‌കൂള്‍ മാനേജ്‌മെന്റ്

ഞായറാഴ്ച നടന്ന ഇന്ത്യ-പാക്കിസ്താന്‍ ട്വന്റി 20 ലോകകപ്പ് മത്സരത്തിലെ പാക്കിസ്താന്റെ വിജയം ആഘോഷിച്ച അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് സ്‌കൂള്‍ മാനേജ്‌മെന്റ്. രാജസ്ഥാന്‍ ഉദയ്പൂരിലെ നീര്‍ജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അട്ടാരിയെയാണ് പിരിട്ടുവിട്ടത്.

പാക്കിസ്താന്‍ ജയത്തിന് പിന്നാലെ 'നമ്മള്‍ ജയിച്ചു' എന്ന ക്യാപ്ഷനോടെ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രമായിരുന്നു നഫീസ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി ഇട്ടത്. സൊജാതിയ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ളതാണ് സ്‌കൂള്‍, ട്രസ്റ്റ് അംഗങ്ങള്‍ മീറ്റിങ് കൂടിയാണ് അധ്യാപികയെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ മഹേന്ദ്ര സൊജാതിയ പിടിഐയോട് പറഞ്ഞു.

നഫീസയ്‌ക്കെതിരെ ഒരു കേസും അംബ മാത പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ 153-ാം വകുപ്പ് പ്രകാരം കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള പ്രകോപനത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ നര്‍പാത് സിങ് പറഞ്ഞു.

ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി അധ്യാപിക രംഗത്തെത്തി. ആരുടെയും വികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നില്ല താന്റെ പോസ്റ്റ് എന്നായിരുന്നു പുറത്തുവിട്ട വീഡിയോ പ്രസ്താവനയില്‍ നഫീസ പറയുന്നത്. തമാശയ്ക്ക് വേണ്ടിയായിരുന്നു സ്റ്റാറ്റസെന്നും അവര്‍ പറഞ്ഞു. തെറ്റ് മനസിലാക്കിയ ഉടനെ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു, താന്‍ ഒരു ഇന്ത്യക്കാരിയാണ്, മറ്റുള്ളവരെ പോലെ തന്നെ താനും ഇന്ത്യയെയാണ് സ്‌നേഹിക്കുന്നതെന്നും വീഡിയോയില്‍ നഫീസ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in