'മതമാണ് പ്രശ്‌നം, പ്രഫുല്‍ പട്ടേല്‍ സുനാമി സൃഷ്ടിച്ച് ആ ദ്വീപിനെ മുക്കിക്കൊല്ലാനും' മടിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

'മതമാണ് പ്രശ്‌നം, പ്രഫുല്‍ പട്ടേല്‍ സുനാമി സൃഷ്ടിച്ച് ആ ദ്വീപിനെ മുക്കിക്കൊല്ലാനും' മടിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. കേരളത്തിലെ മുന്‍നിര രാഷ്ട്രീയ കക്ഷികള്‍ ദ്വീപിലെ ജനതക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരു മനുഷ്യനെ കൊണ്ട് സുനാമി സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍, പ്രഫുല്‍ പട്ടേല്‍ സുനാമി സൃഷ്ടിച്ച് ആ ദ്വീപിനെ മുക്കിക്കൊല്ലുവാനും മടിക്കില്ല, കാരണം മതമാണ് പ്രശ്‌നമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

ആ കൊച്ച് ദ്വീപിനെയും, ആ ദ്വിപിലെ മനുഷ്യരെയും ചേര്‍ത്ത് നിര്‍ത്തി അവര്‍ക്ക് വേണ്ടി നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ നാളെ ഒരു പ്രഫുല്‍ പട്ടേല്‍ നമ്മെ തകര്‍ക്കുവാന്‍ വന്നാല്‍ നമുക്ക് വേണ്ടി സംസാരിക്കുവാന്‍ ആരുമില്ലാതെയാകും.

'മതമാണ് പ്രശ്‌നം, പ്രഫുല്‍ പട്ടേല്‍ സുനാമി സൃഷ്ടിച്ച് ആ ദ്വീപിനെ മുക്കിക്കൊല്ലാനും' മടിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
അഡ്മിനിസ്ട്രേറ്ററുടെ ഹിന്ദുത്വ അജണ്ടയിൽ ശ്വാസം മുട്ടി ലക്ഷദ്വീപ്; മോദിയുടെ വിശ്വസ്തൻ ഒരു ജനതയോട് ചെയ്യുന്നത്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലക്ഷദ്വീപ് അല്ല, "ലക്ഷ്യം" ദ്വീപാണ്, ആ ദ്വീപിലെ മനുഷ്യരാണ്, അവരുടെ വിശ്വാസങ്ങളാണ്.

ആദ്യം അങ്ങ് വടക്ക് കാശ്മീർ ആയിരുന്നു, ഇന്നിപ്പോൾ തെക്ക് ലക്ഷദ്വീപാണ്. അവർ ഉന്നം വെക്കുന്നത് ഒന്ന് തന്നെയാണ്. പ്രഫുൽ പട്ടേൽ എന്ന ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയെ അഡ്മിനിസ്ട്രേറ്റർ എന്ന ദ്വീപ് ഭരണത്തലവനായുള്ള നിയമനം യാദൃശ്ചികമല്ല. ഗുജറാത്തിലെ മോദി - ഷാ മാരുടെ ഒരു നിശ്വാസത്തെ പോലും "കമാൻ്റായി " നടപ്പാക്കിയെടുക്കുവാൻ കഴിയുന്ന കമാൻ്ററാണ് അയാൾ.

കേന്ദ്ര സർക്കാരിന് ലക്ഷദ്വീപിനോടുള്ള ഈ പ്രത്യേക 'താല്പര്യത്തിൻ്റെ ' കാരണം അവിടുത്തെ നൂറു ശതമാന മുസ്ലീം ജനസംഖ്യയാണ്. അത് കൊണ്ട് തന്നെയാണല്ലോ വിശ്വാസത്തിനെതിരായ മദ്യത്തിന് വിലക്ക് കല്പിച്ചിരുന്ന നാട്ടിൽ, ടൂറിസത്തിൻ്റെ പേരിൽ മദ്യശാലകൾ തുറന്നത്. അത് സാംസ്കാരിക അധിനിവേശം തന്നെയാണ്.

ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലെത്തിയ ജില്ലാ പഞ്ചായത്തിൻ്റെ അധികാരങ്ങൾ വെട്ടിക്കുറച്ചും, ബീഫ് നിരോധനം നടത്തിയും, വിദ്യാലയങ്ങളിലുണ്ടായിരുന്ന മാംസാഹാരം നിർത്തലാക്കിയും അവരെ നിരന്തരം, ഭരണ നിർവ്വഹണത്തിൽ നിന്ന് തദ്ദേശിയരെ പൂർണമായി ഒഴിവാക്കിയും അഡ്മിനിസ്ട്രേറ്റർ വെല്ലുവിളിക്കുന്നു.

രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്തിൽ മത്സരിക്കുവാൻ അയോഗ്യത കല്പിക്കുക പോലെയുള്ള വിചിത്ര ഉത്തരുവുകൾ.

ഇതിനെല്ലാം പുറമെ, ഒരു കോവിഡ് കേസ് പോലുമില്ലാതിരുന്ന ദ്വീപിൽ ബോധപൂർവ്വം കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി, ഇന്ന് അവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60 ശതമാനമാണ്. ആരോഗ്യ സംവിധാനങ്ങൾ ദുർബലമാണെന്നും, കടൽ കടന്നെത്തേണ്ടുന്ന കേരളമാണ് അവരുടെ ആശ്രയമെന്നും ഓർക്കണം.

ഒരു മനുഷ്യനെ കൊണ്ട് സുനാമി സൃഷ്ടിക്കുവാൻ കഴിഞ്ഞാൽ, പ്രഫുൽ പട്ടേൽ സുനാമി സൃഷ്ടിച്ച് ആ ദ്വീപിനെ മുക്കിക്കൊല്ലുവാനും മടിക്കില്ല, കാരണം മതമാണ് പ്രശ്നം.

ആ കൊച്ച് ദ്വീപിനെയും, ആ ദ്വിപിലെ മനുഷ്യരെയും ചേർത്ത് നിർത്തി അവർക്ക് വേണ്ടി നമ്മൾ സംസാരിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ നാളെ ഒരു പ്രഫുൽ പട്ടേൽ നമ്മെ തകർക്കുവാൻ വന്നാൽ നമുക്ക് വേണ്ടി സംസാരിക്കുവാൻ ആരുമില്ലാതെയാകും.

Related Stories

No stories found.
logo
The Cue
www.thecue.in