കിറ്റെക്‌സിനെതിരെ വീണ്ടും പി.വി ശ്രീനിജനും പി.ടി തോമസും, 'സി.എസ്.ആര്‍ ഫണ്ട് ചെലവഴിച്ചതില്‍ അന്വേഷണം വേണം'

കിറ്റെക്‌സിനെതിരെ വീണ്ടും പി.വി ശ്രീനിജനും പി.ടി തോമസും, 'സി.എസ്.ആര്‍ ഫണ്ട് ചെലവഴിച്ചതില്‍ അന്വേഷണം വേണം'

കിറ്റെക്‌സിന്റെ സി.എസ്.ആര്‍ ഫണ്ട് ട്വന്റി 20 പാര്‍ട്ടി പാര്‍ട്ടി ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.മാര്‍.പി.ടി തോമസ് എം.എല്‍.എയും പി.വി. ശ്രീനിജന്‍ എം.എല്‍.എയുമാണ് കിറ്റെക്‌സിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.

കളക്ടര്‍ വിളിച്ച യോഗത്തിലായിരുന്നു ആവശ്യം. ട്വന്റി 20 രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ ഫണ്ട് ഉപയോഗത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് എം.എല്‍.എമാരുടെ ആവശ്യം.

സി.എസ്.ആര്‍ ഫണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യത്തിന് വേണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

കിറ്റെക്‌സില്‍ നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നതായി പരിശോധിച്ച ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പി.ടി.തോമസ് എം.എല്‍.എ പറഞ്ഞു. എട്ട് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതായി തൊഴില്‍ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

സിംഗപ്പൂര്‍ മോഡല്‍ റോഡുകള്‍ കമ്പനികളുടെ സ്ഥലത്തേക്കാണ്. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് നിര്‍മിച്ചത് പാടം നികത്തിയാണ്. പഞ്ചായത്ത് 13 കോടി മിച്ചം പിടിച്ചത് നിയമലംഘനമാണെന്നും എം.എല്‍.എമാര്‍ നിലപാടെടുത്തു. വിശദമായ റിപ്പോര്‍ട്ട് നല്‍കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതായി എം.എല്‍.എമാര്‍ പറഞ്ഞു.

കമ്പനിയുടെ പരിസ്ഥിതി പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ എം.എല്‍.എമാര്‍ ജില്ലാ വികസന സമിതിയില്‍ പരാതി നല്‍കിയിരുന്നു. വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്നില്ല എന്നായിരുന്നു എം.എല്‍.എമാര്‍ ഉന്നയിച്ച പരാതി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് കളക്ടര്‍ യോഗം വിളിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in