കത്തിച്ച ജീപ്പിന്റെ പുക പോലും കെട്ടടങ്ങിയിട്ടില്ല, സാധാരണക്കാര്‍ എങ്ങനെ ജീവിക്കും, കര്‍ശന നടപടിയെന്ന് പി വി ശ്രീനിജന്‍

കത്തിച്ച ജീപ്പിന്റെ പുക പോലും കെട്ടടങ്ങിയിട്ടില്ല, സാധാരണക്കാര്‍ എങ്ങനെ ജീവിക്കും, കര്‍ശന നടപടിയെന്ന് പി വി ശ്രീനിജന്‍

പൊലീസുകാരെ കിഴക്കമ്പലം കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരത്തെ ഉണ്ടായിരുന്നതാണെന്നും പക്ഷെ കിറ്റക്‌സ് മാനേജ്‌മെന്റ് എല്ലാം മൂടി വെക്കാന്‍ ശ്രമിക്കുകയാണെന്നും പി.വി ശ്രീനിജന്‍ പറഞ്ഞു.

കിറ്റക്‌സിലെ തൊഴിലാളികള്‍ കുറെ നാളുകളായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട പൊലീസിനെ പോലും ആക്രമിക്കുന്ന തരത്തിലേക്ക് ഇത് മാറിയിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണെന്ന് പി വി ശ്രീനിജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കത്തിച്ച ജീപ്പിന്റെ പുക പോലും കെട്ടടങ്ങിയിട്ടില്ല, സാധാരണക്കാര്‍ എങ്ങനെ ജീവിക്കും, കര്‍ശന നടപടിയെന്ന് പി വി ശ്രീനിജന്‍
കിഴക്കമ്പലം കിറ്റക്‌സില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം, സിഐയുടെ കൈ ഒടിഞ്ഞു, തൊഴിലാളികള്‍ കസ്റ്റഡിയില്‍

'ഞാന്‍ എം.എല്‍.എ ആയതിന് ശേഷം ഈ കമ്പനിയുമായി ബന്ധപ്പെട്ടും ഇവിടുത്ത തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും നാട്ടുകാര്‍ തന്നെ ഒരുപാട് പരാതികള്‍ തന്നിരുന്നു. തന്ന പരാതികള്‍ അന്നു തന്നെ ബന്ധപ്പെട്ട അധികാരികളുടെ കയ്യില്‍ കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ലേബര്‍ ഡിപാര്‍ട്ട്‌മെന്റ് ഇവിടെ പരിശോധിക്കാനെത്തിയത്. വിശദമായ പരിശോധന നടത്തി ആ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രേഖാമൂലം ഉള്ള നോട്ടീസ് കൊടുക്കുന്നത്.

പക്ഷെ അന്നെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഇതെല്ലാം ചെയ്തത് എന്ന വിമര്‍ശനമുയര്‍ത്തി എനിക്കെതിരെ തിരിച്ച് വിടാനാണ് മാനേജ്‌മെന്റ് ശ്രമിച്ചത്.

ഇപ്പോള്‍ തന്നെ കത്തിച്ച ജീപ്പിന്റെ പുക പോലും കെട്ടടങ്ങിയിട്ടില്ല. ഇങ്ങനെയുള്ള ഒരു പരിസരത്ത് എങ്ങനെ സാധാരണക്കാര്‍ ജീവിക്കും. അവരുടെ സുരക്ഷ പോലും ഉറപ്പാക്കുന്ന പൊലീസിനെ ആക്രമിക്കുന്ന തരത്തിലേക്ക് ഈ കിറ്റെക്‌സിലെ തൊഴിലാളികള്‍ മാറുന്ന സ്ഥിതിയാണ്. ഇപ്പോള്‍ മനസിലാക്കുന്നത് ആ പരിശോധനകള്‍ കൊണ്ട് തീരുന്നില്ല. ഇതിന്റെ അകത്ത് മാരകായുധങ്ങളടക്കം ഉണ്ടെന്നാണ് പരിസര വാസികള്‍ പറയുന്നത്. അവരെ ക്രമിക്കുന്നതിന് വേണ്ടിയാണ് മാരകായുധങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് പരിസരവാസികള്‍ പറയുന്നത്,' പി വി ശ്രീനിജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. പൊലീസിനെ ആക്രമിച്ച തൊഴിലാൡകള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ക്ക് തീയിട്ടു. ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു.

കത്തിച്ച ജീപ്പില്‍ നിന്നും പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ സി.ഐ. അടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസിന് പരിക്ക് പറ്റിയത്.

സംഭവത്തില്‍ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയിലാണ് ആദ്യം തര്‍ക്കമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ചേരി തിരിഞ്ഞ് തൊഴിലാളികള്‍ ഏറ്റുമുട്ടുകയായിരുന്നു. ഇത് പരിഹരിക്കാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരെയാണ് തൊഴിലാളികള്‍ കൂട്ടമായി അക്രമിച്ചത്.

കുന്നത്തുനാട് സി.ഐ. വി.ടി. ഷാജന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി. മുമ്പും തൊഴിലാളികള്‍ പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ പൊലീസ് ഇടപെട്ടിരുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in