അതിബുദ്ധി മനസിലാകുന്നുണ്ട്, പാച്ച് വര്‍ക്കിനുള്ള ശ്രമം; സാബു എം ജേക്കബിനെതിരെ പി.വി ശ്രീനിജന്‍

അതിബുദ്ധി മനസിലാകുന്നുണ്ട്, പാച്ച് വര്‍ക്കിനുള്ള ശ്രമം; സാബു എം ജേക്കബിനെതിരെ പി.വി ശ്രീനിജന്‍

കിറ്റക്‌സ് ഉടമ സാബു എം. ജേക്കബിനെതിരെ പി.വി ശ്രീനിജന്‍ എം.എല്‍.എ. കിറ്റക്‌സ് അടച്ചുപൂട്ടിക്കാനാണ് കുന്നത്ത്‌നാട് എം.എല്‍.എയുടെ ശ്രമം എന്ന് സാബു എം. ജേക്കബ് ആരോപിച്ചതിന് പിന്നാലെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

'മുഖ്യമന്ത്രിയേയും വ്യവസായമന്ത്രിയേയും വിമര്‍ശിച്ചിരുന്ന 'കോഡിനേറ്റര്‍' അതില്‍ മാറ്റം വരുത്തി സി.പി.ഐ.എം ജില്ലാ നേതൃത്വത്തിനെതിരേയും എന്നേയും വിമര്‍ശിക്കുന്നതിനുള്ള അതിബുദ്ധി മനസ്സിലാകുന്നുണ്ട്,

'' ഒരു പാച്ചുവര്‍ക്കിനുള്ള ശ്രമം'' നഷ്ടപെട്ടു പോയ ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിനുള്ള ഒരു വലിയ ശ്രമം, കൊള്ളാം. നിലപാടുകളിലുള്ള മാറ്റം നന്നായിട്ടുണ്ട്,' പി.വി ശ്രീനിജന്‍ പറഞ്ഞു. പാര്‍ട്ടി ഒരിക്കലും വ്യവസായങ്ങള്‍ക്കെതിരല്ല പക്ഷെ വ്യവസായി അരാഷ്ട്രീയവാദവും ഏകാധിപതിയുമായി മുന്നോട്ട് പോയാല്‍ രാഷ്ട്രീയമായി തന്നെ നേരിടും. ആ നിലപാടില്‍ ഒരു മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമായിരുന്നുവെന്ന് ട്വന്റി 20 വിവാദങ്ങളോട് കഴിഞ്ഞ ദിവസം സാബു എം.ജേക്കബ് പ്രതികരിച്ചിരുന്നു. കുന്നത്തുനാടിന്റെ വികസനത്തിനായല്ല എം.എല്‍.എ ശ്രമിക്കുന്നത്. കിറ്റക്‌സ് എങ്ങനെ അടച്ചുപൂട്ടാമെന്നാണ് ആലോചിക്കുന്നതെന്നും പി.വി ശ്രീനിജന്‍ എം.എല്‍.എയെക്കുറിച്ച് സാബു എം ജേക്കബ് ആരോപണം ഉന്നയിച്ചിരുന്നു.

സാബു എം ജേക്കബ് പറഞ്ഞത്

വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യത്തിലേക്കാണ് വന്നത്. പാര്‍ട്ടി അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ എന്നെ അറ്റാക്ക് ചെയ്തത്. ജില്ല ഭരിക്കുന്ന ആളുകള്‍ ചേര്‍ന്ന് അങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ അതിനു മുകളിലുള്ള ആളുടെ അടുത്ത് പോയി അത് പറഞ്ഞാല്‍ ഒരു ഫലവുമുണ്ടാവില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേഡര്‍ സിസ്റ്റം വിട്ട് നില്‍ക്കില്ല. കുന്നത്തുനാടിന്റെ വികസനത്തിനായല്ല എം.എല്‍.എ ശ്രമിക്കുന്നത്. കിറ്റക്‌സ് എങ്ങനെ അടച്ചുപൂട്ടാമെന്നാണ് ആലോചിക്കുന്നത്.

പി.വി ശ്രീനിജന്‍ പറഞ്ഞത്

ട്വന്റി-20 ചീഫ് കോഡിനേറ്ററുടെ മനോരമയിലെ ഇന്‍ന്റര്‍വ്യൂ കണ്ടു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ നിലപാടുകളില്‍ നിന്നെല്ലാം വളരെ പിന്നോട്ടുപോയതില്‍ സന്തോഷം. മുഖ്യമന്ത്രിയേയും വ്യവസായമന്ത്രിയേയും വിമര്‍ശിച്ചിരുന്ന 'കോഡിനേറ്റര്‍' അതില്‍ മാറ്റം വരുത്തി CPI (M) ജില്ലാ നേതൃത്വത്തിനെതിരേയും എന്നേയും വിമര്‍ശിക്കുന്നതിനുള്ള അതിബുദ്ധി മനസ്സിലാകുന്നുണ്ട്,

'' ഒരു പാച്ചുവര്‍ക്കിനുള്ള ശ്രമം''

നഷ്ടപെട്ടു പോയ ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിനുള്ള ഒരു വലിയ ശ്രമം, കൊള്ളാം??

നിലപാടുകളിലുള്ള മാറ്റം നന്നായിട്ടുണ്ട്.

പാര്‍ട്ടി ഒരിക്കലും വ്യവസായങ്ങള്‍ക്കെതിരല്ല പക്ഷെ വ്യവസായി അരാഷ്ട്രീയവാദവും ഏകാധിപതിയുമായി മുന്നോട്ട് പോയാല്‍ രാഷ്ട്രീയമായി തന്നെ നേരിടും.

ആ നിലപാടില്‍ ഒരു മാറ്റവുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in