കറുത്ത ഷര്‍ട്ടും മാസ്‌കുമണിഞ്ഞ് പ്രതിപക്ഷം, സഭയില്‍ പ്രതിപക്ഷ ബഹളം, മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

കറുത്ത ഷര്‍ട്ടും മാസ്‌കുമണിഞ്ഞ് പ്രതിപക്ഷം, സഭയില്‍ പ്രതിപക്ഷ ബഹളം, മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

നിയസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ കറുത്ത വേഷം ധരിച്ചെത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. വയനാട്ടില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം.

ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, സനീഷ് കുമാര്‍, എല്‍ദോസ് കുന്നപ്പിള്ളി, തുടങ്ങിയ എം.എല്‍.എമാരാണ് കറുത്ത വസ്ത്രവും മാസ്‌കും അണിഞ്ഞ് സഭയില്‍ എത്തിയത്.

സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു.

സഭയില്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമസഭാ നടപടികള്‍ സഭാ ടി.വിയിലൂടെ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. നിലവില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം നടക്കുമ്പോഴും സ്പീക്കറെയും ഭരണപക്ഷ എം.എല്‍.എമാരെയുമാണ് കാണിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in