കര്‍ഷകരെ കാണാതെ പിന്നോട്ടില്ല, ഗസ്റ്റ്ഹൗസില്‍ നിരാഹാരം തുടങ്ങി പ്രിയങ്ക ഗാന്ധി

കര്‍ഷകരെ കാണാതെ പിന്നോട്ടില്ല, ഗസ്റ്റ്ഹൗസില്‍ നിരാഹാരം തുടങ്ങി പ്രിയങ്ക ഗാന്ധി

തന്നെ തടഞ്ഞുവെച്ച പോലീസ് ഗസ്റ്റ്ഹൗസില്‍ നിരാഹാരം തുടങ്ങി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കഴിഞ്ഞ ദിവസം ലംഖിപൂരിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോളാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്.

തലസ്ഥാനമായ ലക്നൗവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പോലീസ് ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കര്‍ഷകരെ കാണാതെ താന്‍ തിരിച്ചുപോകില്ല എന്ന തീരുമാനത്തിലാണ് പ്രിയങ്ക. പ്രിയങ്കയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഗസ്റ്റ് ഹൗസിന് മുന്‍പില്‍ തടിച്ചുകൂടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ എടുത്തത്. ഗസ്റ്റ് ഹൗസില്‍ തടഞ്ഞുവെച്ചതില്‍ പ്രിയങ്ക ഗാന്ധി നിലം തൂത്തുവാരി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ സമരക്കാര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഞായറാഴ്ച നടന്ന സംഘര്‍ഷത്തില്‍ കര്‍ഷകരടക്കം പത്തുപേരാണ് കൊല്ലപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in