'പ്രതിസന്ധി രൂക്ഷം, ഉടമകള്‍ ആത്മഹത്യയുടെ വക്കില്‍'; ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്

'പ്രതിസന്ധി രൂക്ഷം, ഉടമകള്‍ ആത്മഹത്യയുടെ വക്കില്‍'; ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുകളും സമരത്തിലേക്ക്

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യമുണ്ട്.

ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഉടമകള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കണ്ണൂരില്‍ പറഞ്ഞു.

അതിനിടെ കെ.എസ്.ആര്‍.ടി.സി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. അത് ചര്‍ച്ച ചെയ്യാന്‍ 30 മണിക്കൂര്‍ സമയം പോലും സര്‍ക്കാരിന് നല്‍കിയില്ല. അതിനാല്‍ ഈ സമരം നടത്തിയതില്‍ ഒരു ന്യായീകരണവും ഇല്ല. കെ.എസ്.ആര്‍.ടി.സിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in