സണ്ണി ലിയോണി മാപ്പ് പറയണം, ആല്‍ബത്തിലെ 'അശ്ലീല' നൃത്തം മതവികാരം വ്രണപ്പെടുത്തുന്നു; സന്യാസിമാരുടെ പ്രതിഷേധം

സണ്ണി ലിയോണി മാപ്പ് പറയണം, ആല്‍ബത്തിലെ 'അശ്ലീല' നൃത്തം മതവികാരം വ്രണപ്പെടുത്തുന്നു; സന്യാസിമാരുടെ പ്രതിഷേധം

സണ്ണി ലിയോണിയുടെ പുതിയ വീഡിയോ ആല്‍ബത്തിനെതിരെ പ്രതിഷേധവുമായി മഥുരയിലെ സന്യാസിമാര്‍. ആല്‍ബം നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. 'മധുബന്‍ മേന്‍ രാധിക നാച്ചേ' എന്ന ഗാനത്തിന് സണ്ണി ലിയോണി 'അശ്ലീല' നൃത്തം ചെയ്തു.

ദൃശ്യങ്ങള്‍ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. 1960ല്‍ പുറത്തിറങ്ങിയ കോഹിനൂര്‍ എന്ന ചിത്രത്തിന് വേണ്ടി മുഹമ്മദ് റഫിയാണ് ഗാനം ആദ്യം ആലപിച്ചത്.

ആല്‍ബം നിരോധിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നാണ് വൃന്ദാവനിലെ സന്ദ് നവല്‍ ഗിരി മഹാരാജ് പറഞ്ഞത്.

അതിലെ 'അശ്ലീല' ഭാഗങ്ങള്‍ പിന്‍വലിച്ച് പൊതുവായി മാപ്പു പറഞ്ഞില്ലെങ്കില്‍ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ പറഞ്ഞു.

കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കിയുള്ള ഗാനമാണിതെന്നും നടിയുടെ നൃത്തത്തിലെ ചില സീനുകള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നുമാണ് ആല്‍ബത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരുടെ ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in