പീഡനം സഹിക്കാനാകാതെ ഇറങ്ങിയോടി; വൈദികനില്‍ നിന്നും കുട്ടികള്‍ രക്ഷപ്പെട്ടത് വഴിപോക്കന്റെ ഫോണ്‍ കോളില്‍
ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എറണാകുളം പെരുമ്പടപ്പ് ബോയ്‌സ് ഹോം ഡയറക്ടര്‍ ജെറി എന്ന ഫാദര്‍ ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി പീഡനശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബോയ്‌സ് ഹോമില്‍ നിന്നും ഇയാളുടെ അതിക്രമത്തെ ചെറുത്ത് ഏഴ് കുട്ടികള്‍ ഇറങ്ങി ഓടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ വഴിയരികില്‍ നിന്നും ഒരാളുടെ ഫോണ്‍ വാങ്ങി കുട്ടികള്‍ വീട്ടുകാരെ വിളിച്ചു. രക്ഷിതാക്കളുടെ നാട്ടുകാരും ഹോമിലെത്തി വൈദികനെ ചോദ്യം ചെയ്തു. ഇവര്‍ തന്നെ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
നേരത്തെയും കുട്ടികള്‍ക്ക് നേരെ പീഡനശ്രമമുണ്ടായിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. പതിനഞ്ച് കുട്ടികളാണ് ഹോമിലുള്ളത്. ഇന്നലെ രാത്രിയിലും പീഡന ശ്രമമുണ്ടായപ്പോഴാണ് ഏഴ് കുട്ടികള്‍ ഇറങ്ങി ഓടിയത്. കുട്ടികളെ പീഡിപ്പിച്ചെന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്ന് രാവിലെയാണ് റിമാന്‍ഡ് ചെയ്തത്. കേൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയായെന്ന രക്ഷിതാക്കളുടെ പരാതിയും പോലീസ് അന്വേഷിക്കുന്നുണ്ട്.