ചര്‍മത്തില്‍ തൊടാതെ മാറിടത്തില്‍ പിടിച്ചാല്‍ പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

ചര്‍മത്തില്‍ തൊടാതെ മാറിടത്തില്‍ പിടിച്ചാല്‍ പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ
Published on

ചര്‍മത്തില്‍ തൊടാതെ കുട്ടിയുടെ മാറിടത്തില്‍ മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധിക്ക് സ്‌റ്റേ. സുപ്രീംകോടതിയാണ് വിധി സ്‌റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്.

കേസിലെ കുറ്റാരോപിതന്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിനായി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം കാണിച്ച് കോടതി നോട്ടീസ് അയച്ചു.

ഹൈക്കോടതിയിലെ നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടെ വിധി ഏറെ വിവാദമുണ്ടാക്കിയിരുന്നു. 31 വയസ്സുകാരന്‍ 12 വയസ്സുകാരിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ പിടിച്ചതായിരുന്നു കേസ്. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയിരുന്നില്ല. ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പായിരുന്നു ചുമത്തിയത്. ഒരു വര്‍ഷത്തെ തടവുശിക്ഷയും നല്‍കി. പോക്‌സോ ചുമത്തിയിരുന്നെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ശിക്ഷ ലഭിക്കുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in