സുരക്ഷയിലെ ആശങ്ക: രാഷ്ട്രപതി ശബരിമലയിലേക്കില്ല

സുരക്ഷയിലെ ആശങ്ക: രാഷ്ട്രപതി ശബരിമലയിലേക്കില്ല

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല യാത്ര റദ്ദാക്കി. നാല് ദിവസം കൊണ്ട് സുരക്ഷയൊരുക്കാന്‍ പറ്റുമോയെന്ന ആശങ്ക ദേവസ്വം ബോര്‍ഡും പൊലീസും പ്രകടിപ്പിച്ചിരുന്നു. ഹെലിപാഡ് ഒരുക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തിന് ബലക്കുറവുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചു. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലെ പരിപാടിയില്‍ പങ്കെടുത്ത് ദില്ലിയിലേക്ക് മടങ്ങും.

സുരക്ഷയിലെ ആശങ്ക: രാഷ്ട്രപതി ശബരിമലയിലേക്കില്ല
‘നാല് ദിവസം കൊണ്ട് സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ട്’; രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തില്‍ ആശങ്കയറിയിച്ച് പൊലീസ്

രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ രണ്ട് ദിവസം മുമ്പ് തന്നെ ശബരിമലയില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വരും. തിരക്കുള്ള സമയത്ത് ഭക്തരെ നിയന്ത്രിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് പൊലീസും ദേവസ്വവും യോഗത്തില്‍ അറിയിച്ചിരുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സന്നിധാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ ബുദ്ധിമുട്ടാണ്. പാണ്ടിത്താവളത്ത് കണ്ടെത്തിയ സ്ഥലത്ത് ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അസൗകര്യമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷയൊരുക്കാനായിരുന്നു മറ്റൊരു നിര്‍ദേശം. അവിടെ നിന്ന് റോഡ് മാര്‍ഗം പമ്പയിലെത്തിക്കുവാനായിരുന്നു ആലോചന. ഇന്നലെ ദേവസ്വം മന്ത്രി കളകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യങ്ങളെല്ലാം രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പിന്‍മാറ്റം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in