'ജ്ഞാനമില്ലാത്ത മനസ്, നിങ്ങളാണ് രാജ്യത്തെ മുക്കിക്കൊന്നത്, നരേന്ദ്ര നാഥ് ടാഗോര്‍', പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

'ജ്ഞാനമില്ലാത്ത മനസ്, നിങ്ങളാണ് രാജ്യത്തെ മുക്കിക്കൊന്നത്, നരേന്ദ്ര നാഥ് ടാഗോര്‍', പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഫെയ്ക്ക് ടാഗോര്‍ എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. രവീന്ദ്രനാഥ് ടാഗോറിന്റെ വേഷത്തോട് സാമ്യമുള്ള വേഷത്തിലെത്തിയ മോദിയുടെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായിരുന്നു.

'നരേന്ദ്ര നാഥ ടാഗോര്‍' എന്ന കുറിപ്പോടെയാണ് ചിത്രം പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച മോദിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ കവിതയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. രവീന്ദ്ര നാഥ് ടാഗോറിന്റെ 'വെയര്‍ ഈസ് ദ മൈന്‍ഡ് ഈസ് വിത്തൗട്ട് ഫിയര്‍' എന്ന കവിതയുടെ പാരഡിയായാണ് ട്രോള്‍ കവിത.

'ബുദ്ധിയില്ലാത്ത മനസ്സ്, എന്നന്നേക്കുമായി ക്യാമറക്ക് നേരെ തിരിച്ചുവെച്ച മുഖം' എന്ന് തുടങ്ങുന്നതാണ് കവിത, നിങ്ങള്‍ ഈ രാജ്യത്തെ മുക്കിക്കൊന്നുവെന്നും കവിതയില്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Prashant Bhushan Tweet Against Narendra Modi

Related Stories

No stories found.
logo
The Cue
www.thecue.in