'അര്‍ണബിന് ജാമ്യം നല്‍കാന്‍ ചുറുചുറുക്ക് കാണിച്ച സുപ്രീംകോടതിക്ക്, ഇതാ കാരുണ്യത്തിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റ്'; പ്രശാന്ത് ഭൂഷണ്‍

'അര്‍ണബിന് ജാമ്യം നല്‍കാന്‍ ചുറുചുറുക്ക് കാണിച്ച സുപ്രീംകോടതിക്ക്, ഇതാ കാരുണ്യത്തിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റ്'; പ്രശാന്ത് ഭൂഷണ്‍

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് തിരക്കുപിടിച്ച് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍. വിചാരണ പോലും നടക്കാതെ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവരുടെ പേര് പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.

'ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പട്ടിക' എന്ന പേരില്‍ ദ വയര്‍ പ്രസിദ്ധീകരിച്ച ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

അര്‍ണബിന് ജാമ്യം നല്‍കാന്‍ ചുറുചുറുക്ക് കാണിച്ച സുപ്രീംകോടതിക്ക് മുന്നില്‍, ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകളുടെയും വിദ്യാര്‍ത്ഥികളുടെയും എഴുത്തുകാരുടെയും ലിസ്റ്റ് ഇതാ, സാധാരണ രീതിയില്‍ വിചാരണ നടക്കുന്നതിനും, മനുഷ്യാവകാശ ലംഘനങ്ങള്‍ സംരക്ഷിക്കുന്നതിനും, അല്ലെങ്കില്‍ രണ്ടിനും കൂടിയാണ് ഇവര്‍ ബുദ്ധിമുട്ടുന്നത്', പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംദെ, വരവരറാവു, ഗൗതം നവ്ലാഖ് തുടങ്ങിയവര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥി നേതാക്കളും മുന്‍ വിദ്യാര്‍ത്ഥികളും എന്നിങ്ങനെ സമീപ കാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് വയര്‍ ലേഖനത്തില്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in