പ്രിയപ്പെട്ട മോദി ഭക്തരെ, നമ്മൾ രണ്ടും ഒരുപോലെയുള്ളവർ അല്ല; പരിഹസിച്ച് പ്രകാശ് രാജ്

പ്രിയപ്പെട്ട മോദി  ഭക്തരെ, നമ്മൾ രണ്ടും ഒരുപോലെയുള്ളവർ അല്ല; പരിഹസിച്ച് പ്രകാശ് രാജ്

രാജ്യത്ത് കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന്റെ വീഴ്ചകളെ സിനിമ സംസാകാരിക രംഗത്തെ നിരവധി പ്രമുഖർ വിമർശിച്ചിരുന്നു. അവരിൽ പ്രധാനിയാണ് നടൻ പ്രകാശ് രാജ്. ഇപ്പോൾ നരേന്ദ്രമോദി അനുകൂലികളെ ട്വിറ്ററിലൂടെ വിമർശിച്ചിരിക്കുകയാണ് താരം. പ്രിയപ്പെട്ട ഭക്തരെ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്. ഞാൻ അധികാരത്തിൽ ഇരിക്കുന്നവരെയാണ് ചോദ്യം ചെയ്യുന്നത്. നിങ്ങൾ പറയുന്നു, അധികാരമില്ലാത്തവരെ ചോദ്യം ചെയ്യണമെന്ന്. നമ്മൾ രണ്ടും ഒരുപോലെ ഉള്ളവർ അല്ല. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മീററ്റിലെ ശ്‌മശാനത്തിൽ കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ ഒരു കുടുംബം അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ സർക്കാരിന് അനുകൂലമായി സംസാരിക്കുന്ന ആളിന്റെ വീഡിയോ പ്രകാശ് രാജ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. നിങ്ങൾ കാണാൻ വിസ്സമ്മതിക്കുന്നതിനാൽ നിങ്ങൾ വഞ്ചിക്കപ്പെടുകയാണ്. കാണാൻ ധൈര്യമുള്ളതിനാൽ ഞാൻ ആക്രമിക്കപ്പെടുന്നു, പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. ജസ്റ്റ്ആസ്കിങ് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് മോദി ഭക്തരെ പ്രകാശ് രാജ് വിമർശിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in