സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍, രാക്ഷസന്മാരെ പുറത്ത് നിര്‍ത്തുന്ന നാടിന് നന്ദിയെന്ന് പ്രകാശ് രാജ്

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍, രാക്ഷസന്മാരെ പുറത്ത് നിര്‍ത്തുന്ന നാടിന് നന്ദിയെന്ന് പ്രകാശ് രാജ്

കേരളത്തെ പ്രശംസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്. കേരളത്തിലാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നതെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഡോ. എന്‍.എം മുഹമ്മദാലിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

'ഞാന്‍ രണ്ട് ഇന്ത്യയില്‍ നിന്നാണ് വരുന്നത്. ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉള്‍പ്പെടുന്നത്. കേരളം ഉള്‍പ്പെടുന്ന ഇന്ത്യയില്‍ മാത്രമാണ് എനിക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത്. ഈ രാക്ഷസന്മാരെ പുറത്ത് നിര്‍ത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി,' പ്രകാശ് രാജ് പറഞ്ഞു.

സിനിമയില്‍ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തില്‍ യഥാര്‍ത്ഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണ് പ്രകാശ് രാജെന്നും അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്ത്യന്‍ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും ചടങ്ങില്‍ സംസാരക്കവെ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in