സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ കണ്ടെത്തണം; പാർട്ടിക്കുള്ളിൽ അഗ്നിശുദ്ധി വരുത്തണം; പിപി മുകുന്ദന്‍

സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ കണ്ടെത്തണം; പാർട്ടിക്കുള്ളിൽ അഗ്നിശുദ്ധി വരുത്തണം; പിപി മുകുന്ദന്‍

കൊടകര കുഴല്‍പ്പണക്കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. സംഭവത്തിൽ ദേശിയ നേതൃത്വം അന്വേഷിക്കണം . പാർട്ടിക്കുള്ളിൽ അഗ്നിശുദ്ധി വരുത്തണം. സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ കണ്ടെത്തണം . സംഭവം നടന്നിട്ടുണ്ടെങ്കില്‍ രാജ്യദ്രോഹക്കുറ്റമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ പറഞ്ഞു.

പിപി മുകുന്ദന്റെ പ്രതികരണം

ബിജെപിയുടെ പഴയ കാലത്തെയും പുതിയ കാലത്തെയും പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ മാനസിക വിമഷമം ഉണ്ടാക്കിയ സംഭവമാണിത്. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇതിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ബിജെപിയുടെ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണം, പിണറായിയുടെ പോലീസാണല്ലോ അന്വേഷിക്കുന്നത്. അന്വേഷണത്തെ കെ സുരേന്ദ്രനും സ്വാഗതം ചെയ്തിട്ടുണ്ട്.

അതെ സമയം കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴിയെടുക്കും. പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെ മൊഴി എടുക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in