ഞങ്ങള്‍ ബാങ്ക് മാത്രമേ കൊള്ളയടിക്കാറുള്ളൂ, മോദിക്കെതിരെ ഹൈദരാബാദില്‍ മണിഹൈസ്റ്റ് ഹോര്‍ഡിങ്ങുകള്‍

ഞങ്ങള്‍ ബാങ്ക് മാത്രമേ കൊള്ളയടിക്കാറുള്ളൂ,  മോദിക്കെതിരെ ഹൈദരാബാദില്‍ മണിഹൈസ്റ്റ് ഹോര്‍ഡിങ്ങുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹൈദരാബാദില്‍ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍. ബി.ജെ.പി നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദില്‍ എത്തുന്നതിന് മുന്നോടിയായാണ് മണിഹൈസ്റ്റ് മാതൃകയില്‍ മോദിക്കെതിരെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നഗരത്തില്‍ ഉയര്‍ന്നത്. ശനിയാഴ്ചയായിരുന്നു മോദി തെലങ്കാനയില്‍ എത്തിയത്.

'ബൈബൈ മോദി' എന്ന ഹാഷ് ടാഗിലാണ് തെലങ്കാനയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുള്ള പോസ്റ്ററുകളും വീഡിയോകളും നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.

'' മിസ്റ്റര്‍ മോദി, ഞങ്ങള്‍ ബാങ്ക് മാത്രമേ കൊള്ളയടിക്കാറുള്ളൂ. നിങ്ങള്‍ രാജ്യം മുഴുവന്‍ കൊള്ളയടിക്കുകയാണ്,'' എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ എഴുതിയിട്ടുള്ളത്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ഫ്‌ളക്‌സ് ബോര്‍ഡുകളും നഗരത്തില്‍ ഉയര്‍ന്നിരുന്നു. പിന്നീട് പൊലീസ് ഇടപെട്ട് ഇവ നീക്കം ചെയ്യുകയായിരുന്നു.

ചാര്‍മിനാറില്‍ തെലങ്കാന രാഷ്ട്രട സമിതിയുടെ നേതൃത്വത്തില്‍ ബൈ,ബൈ മോദി റാലിയും നടന്നിരുന്നു. തെലങ്കാന യൂത്ത് കോണ്‍ഗ്രസിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലും മണിഹൈസ്റ്റ് മാതൃകയില്‍ ബൈബൈ മോദി പോസ്റ്റുകള്‍ വന്നിരുന്നു.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര ബി.ജെ.പി നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെത്തിയത്. മോദിയെ സ്വീകരിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു വിമാത്താവളത്തില്‍ വരാതിരുന്നതില്‍ സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in