ചരിത്രത്തില്‍ ആദ്യം; ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതിയില്‍ സ്ത്രീകളെ നിയമിച്ച് മാര്‍പ്പാപ്പ

ചരിത്രത്തില്‍ ആദ്യം; ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതിയില്‍ സ്ത്രീകളെ നിയമിച്ച് മാര്‍പ്പാപ്പ

ലോകത്തെ ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതിയിലേക്ക് ചരിത്രത്തിലാദ്യമായി സ്ത്രീകളെ ഉള്‍പ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. രണ്ട് കന്യാസ്ത്രീമാരുള്‍പ്പെടെ മൂന്ന് പേരെയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

വത്തിക്കാന്‍ സിറ്റിയുടെ ഡെപ്യൂട്ടി ഗവര്‍ണറും ഇറ്റലിക്കാരിയുമായ സിസ്റ്റര്‍ റഫേല പെട്രിനി, ഫ്രെഞ്ച് കന്യാസ്ത്രീയാ യെവോണ്‍ റെങ്കോട്ട്, വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് പ്രസിഡന്റായ ഇറ്റാലിയന്‍ വംശജ മരിയ ലിയ സെര്‍വിനോ എന്നിവരുടെ പേരുകളാണ് മാര്‍പ്പ ഉപദേശക സമിതിയിലേക്ക് നിര്‍ദേശിച്ചത്.

മുതിര്‍ന്ന സ്ഥാനത്തിരിക്കുന്ന സ്ത്രീകളെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് റോയ്‌ട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പോപ് ഫ്രാന്‍സിസ് പറഞ്ഞിരുന്നു.

നേരത്തെയും കന്യാസ്ത്രീകള്‍ ഉള്‍പ്പടെ നിരവധി സ്ത്രീകളെ വത്തിക്കാനിലെ വിവിധ വകുപ്പുകളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് മാര്‍പ്പാപ്പ നിയമിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ അലക്സാണ്ടറ സ്‌മെറില്ലിയെ കഴിഞ്ഞ വര്‍ഷം ക്രമസമാധാനം കൈകാര്യം ചെയ്യുന്ന വത്തിക്കാനിലെ ഡെവലപ്‌മെന്റ് ഓഫീസിലേക്ക് നിയമിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in