തൃശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദ്ദി പിടികൂടി; സ്വര്‍ണത്തോളം വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തില്‍ പിടിക്കുന്നത് ആദ്യം

തൃശൂരില്‍ 30 കോടിയുടെ തിമിംഗല ഛര്‍ദ്ദി പിടികൂടി;  സ്വര്‍ണത്തോളം വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തില്‍ പിടിക്കുന്നത് ആദ്യം
Published on

ചേറ്റുവയില്‍ 30 കോടിയുടെ ആംബര്‍ഗ്രിസുമായി (തിമിംഗല ഛര്‍ദി) മൂന്നു പേരെ ഫോറസ്റ്റ് ഫ്‌ലൈയിങ് സ്‌ക്വാഡ് പിടികൂടി.വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്പിടിയിലായത്.

18 കിലോ ഭാരമുള്ള ആംബര്‍ഗ്രിസാണ് പിടിച്ചെടുത്തത്. തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബര്‍ഗ്രിസ്. സുഗന്ധലേപന വിപണിയില്‍ വന്‍ മൂല്യമാണ് ആംബര്‍ഗ്രിസിന്. കേരളത്തില്‍ ആദ്യമായാണ് ഇത് പിടികൂടുന്നത്.

അത് ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിപ്പുണ്ട് ആംബര്‍ഗ്രിസിന്.

Related Stories

No stories found.
logo
The Cue
www.thecue.in