കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി; യാത്രയില്‍ സായുധ പൊലീസ് അകമ്പടി, കണ്ണൂരിലെ വീട്ടില്‍ പൊലീസ് കാവല്‍

കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി; യാത്രയില്‍ സായുധ പൊലീസ് അകമ്പടി, കണ്ണൂരിലെ വീട്ടില്‍ പൊലീസ് കാവല്‍

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരില നടാലിലെ വീടിന് സായുധ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

സുധാകരന്റെ യാത്രയില്‍ പൊലീസിന്റെ അകമ്പടിയും ഉണ്ടാകും. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെ ആക്രമണ ഭീഷണിയുണ്ടായിരന്നു. കെ.സുധാകരന്റെ ഭാര്യയുടെ വീടിന് നേരെ കല്ലേറുണ്ടായിരുന്നു.

The Cue
www.thecue.in