വയനാട്ടില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട് ബാണാസുര വനത്തില്‍ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ വാളരം കുന്നിലാണ് സംഭവം. 35 വയസ്സ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. അതേസമയം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. സ്ഥലത്തുനിന്ന് 303 റൈഫിള്‍ കണ്ടെടുത്തിട്ടുണ്ട്.

വയനാട്ടില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; ഒരാള്‍ കൊല്ലപ്പെട്ടു
സി.പി ജലീല്‍ വെടിവെച്ചിട്ടില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് ; പൊലീസിന് കുരുക്ക്

മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും ലഭിച്ചതായി പൊലീസ് പറയുന്നു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മറ്റുരണ്ടുപേര്‍ രക്ഷപ്പെട്ടെന്നുമാണ് തണ്ടര്‍ബോള്‍ട്ട് വിശദീകരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാവിലെ തണ്ടര്‍ബോള്‍ട്ട് സംഘം റോന്തുചുറ്റുന്നതിനിടെ മാവോയിസ്റ്റ് സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. ഇത് മാവോയിസ്റ്റ് സാന്നിധ്യ മേഖലയാണെന്നും പൊലീസ് പറയുന്നു. പരിശോധനാസംഘം മറ്റുരണ്ടുപേര്‍ക്കായി തിരച്ചില്‍ നടത്തിവരികയുമാണ്.

Police and Maoists Exchange Fire in Wayanad, 1 killed

Related Stories

No stories found.
logo
The Cue
www.thecue.in