'മത്തായിയെ രക്ഷിക്കാന്‍ അവസരമുണ്ടായിട്ടും ശ്രമിച്ചില്ല'; വനംവകുപ്പിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

'മത്തായിയെ രക്ഷിക്കാന്‍ അവസരമുണ്ടായിട്ടും ശ്രമിച്ചില്ല'; വനംവകുപ്പിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പത്തനംതിട്ട കുടപ്പനയിയിലെ മത്തായിയുടെ മരണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ 12 വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂലൈ 28ന് മരിച്ച മത്തായിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 29നാണ്. ജിഡി രജിസ്റ്ററില്‍ കൃതൃമം കാട്ടാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഉള്‍പ്പടെ ഏഴ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. മത്തായിയുടെ സുഹൃത്തെന്ന് അവകാശപ്പെട്ടെത്തിയ ആളില്‍ സംശയമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മത്തായിയെ രക്ഷിക്കാന്‍ അവസരമുണ്ടായിരുന്നു എന്നിരിക്കെ വനപാലകര്‍ അതിന് ശ്രമിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.

'മത്തായിയെ രക്ഷിക്കാന്‍ അവസരമുണ്ടായിട്ടും ശ്രമിച്ചില്ല'; വനംവകുപ്പിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
നമ്പൂതിരിമാരുടെ തീണ്ടാപ്പാടകലമാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗെന്ന് യോഗക്ഷേമ സഭാ മാസിക, അയിത്തത്തിനും പ്രകീര്‍ത്തനം

വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റില്‍ ചാടിയെന്നായിരുന്നു വനംവകുപ്പിന്റെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in