വൈറല്‍ ആകാന്‍ ലൈസന്‍സും ഉടുപ്പും ഹെല്‍മെറ്റുമില്ലാതെ ബൈക്കില്‍ സവാരി; യുവാവ് പൊലീസ് പിടിയില്‍

വൈറല്‍ ആകാന്‍ ലൈസന്‍സും ഉടുപ്പും ഹെല്‍മെറ്റുമില്ലാതെ ബൈക്കില്‍ സവാരി;  യുവാവ് പൊലീസ് പിടിയില്‍

കൊച്ചി: വൈറല്‍ ആകാന്‍ നിയമം ലംഘിച്ച് ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ പിടികൂടി പൊലീസ്. ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനെയാണ് പൊലീസ് പിടിയിലായത്.

രൂപമാറ്റം വരുത്തിയ ബൈക്കില്‍ ലൈസന്‍സില്ലാതെയും ഹെല്‍മെറ്റും മാസ്‌കും ഉടുപ്പും ധരിക്കാതെയുമാണ് യുവാവ് ബൈക്കില്‍ കറങ്ങിയത്.

ചെറായി സ്വദേശിയാണ് പിടിയിലായ റിച്ചല്‍. ബൈാക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബൈക്ക് രൂപമാറ്റം നടത്തിയതിനും ലൈസന്‍സും ഹൈല്‍മെറ്റുമില്ലാതെ വാഹനമോടിച്ചതിനുമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

മറ്റൊരു ബൈക്കില്‍ യാത്ര ചെയ്ത സുഹൃത്തുക്കളാണ് യുവാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സുഹൃത്തിന്റേതാണ് പൊലീസ് പിടിച്ചെടുത്ത ബൈക്ക്. റിച്ചലിനെ പൊലീസ് ജാമ്യത്തില്‍ വിട്ടെങ്കിലും ബൈക്ക് വിട്ടു നല്‍കിയിട്ടില്ല.

പിടിച്ചെടുത്ത ബൈക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് മുനമ്പം എസ്.ഐ പറഞ്ഞു. ബൈക്ക് രൂപമാറ്റം വരുത്തിയതിന് ഇയാളുടെ സുഹൃത്തിനെതിരെയും നടപടിയുണ്ടാകും.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാന്‍ വേണ്ടിയാണ് ഉടുപ്പിടാതെ ബൈക്കില്‍ കറങ്ങിയതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് നിയമം, കൊവിഡ് പ്രോട്ടോകോള്‍ ലംഘനം എന്നിവയുള്‍പ്പെടെ ആറ് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in