മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ മോഷണം എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കളടക്കം ഏഴ് പേര്‍ പിടിയില്‍

മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ മോഷണം എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കളടക്കം ഏഴ് പേര്‍ പിടിയില്‍

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മോഷണം പോയ കേസില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ. എസ്.യു യൂണിറ്റ് പ്രസിഡന്റും ഉള്‍പ്പെടെ ഏഴ് പേരാണ് അറസ്റ്റില്‍.

പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോളേജിലെ തന്നെ വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി പതിനൊന്ന് ബാറ്ററികളും രണ്ട് പ്രോജക്ടുകളുമാണ് മോഷണം പോയിരുന്നത്.

പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്‌മെന്റില്‍ നിന്നാണ് മോഷണം പോയത്. മോഷണം പോയവ പ്രോജക്ടറുകളില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നവയാണ്.

തിങ്കളാഴ്ചയാണ് കോളേജില്‍ മോഷണം നടന്ന വിവരം കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതിന് പിന്നാലെ പ്രിന്‍സിപ്പല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in