വിദ്വേഷ പരാമര്‍ശം, മനേക ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു

വിദ്വേഷ പരാമര്‍ശം, മനേക ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു

Published on

വിദ്വേഷ പരാമര്‍ശം നടത്തിയതിന് മനേക ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പൊലീസാണ് കേസെടുത്തത്. ഐപിസി 153 പ്രകാരമാണ് കേസ്. സംഭവത്തില്‍ ആറ് പരാതികള്‍ ലഭിച്ചിരുന്നുവെന്ന് മലപ്പുറം എസ്പി അറിയിച്ചു.

വിദ്വേഷ പരാമര്‍ശം, മനേക ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു
ആനയോളി, ഫാഷിസ്റ്റ് ഹിംസാത്മകതയുടെ അതേ ആക്രോശം

പാലക്കാട് സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലായിരുന്നു മലപ്പുറം ജില്ലക്കെതിരെ മനേകാ ഗാന്ധിയുടെ വിവാദ പരാമര്‍ശം. 'മലപ്പുറം അതിന്റെ തീവ്രമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് പ്രസിദ്ധമാണ്. വന്യജീവികളെ കൊല്ലുവന്നവര്‍ക്കെതിരെയും, വേട്ടക്കാരനെതിരെയും ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി ആരോപിച്ചിരുന്നു.

വിദ്വേഷ പരാമര്‍ശം, മനേക ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു
'ക്രിമിനല്‍ ചെയ്തികള്‍ക്ക് മലപ്പുറം കുപ്രസിദ്ധം'; വിദ്വേഷ പ്രചരണവുമായി മനേകാ ഗാന്ധി

പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സിനിമാതാരങ്ങളും അടക്കം മനേകാ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു.

logo
The Cue
www.thecue.in