സ്ലീപര്‍ ടിക്കറ്റില്ലെന്ന് കാരണം, ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്

സ്ലീപര്‍ ടിക്കറ്റില്ലെന്ന് കാരണം, ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്

കണ്ണൂരില്‍ ട്രെയിനില്‍ വെച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് യാത്രക്കാരന് മര്‍ദനം ഉണ്ടായത്.

സ്ലീപ്പറില്‍ യാത്രചെയ്യാന്‍ ടിക്കറ്റില്ലാതിരുന്നു എന്ന കുറ്റത്തിനാണ് പൊലീസ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റില്‍ നിലത്തിരിക്കുകയായിരുന്നു യാത്രക്കാരന്‍. പൊലീസ് ടിക്കറ്റ് ചോദിച്ചപ്പോള്‍ സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും എന്നാല്‍ പെഴ്‌സില്‍ നിന്ന് ജനറല്‍ ടിക്കറ്റ് എടുക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനമെന്ന് യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യാത്രക്കാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യാത്രക്കാരന്‍ ട്രെയിനില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ലെന്നും പ്രകോപനമേതുമില്ലാതെയാണ് പൊലീസ് യാത്രക്കാരനെ ചവിട്ടുകയും മറ്റു് ചെയ്തതെന്നും വീഡിയോ പകര്‍ത്തിയ യുവാവ് പറഞ്ഞു. പൊലീസ് മര്‍ദ്ദിക്കുമ്പോള്‍ ടിടിഇയും സ്ഥലത്തുണ്ടായിരുന്നു.

ക്രൂരമായ മര്‍ദ്ദനം കണ്ടതോടെ ഇടപെട്ടപ്പോള്‍ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് പൊലീസുകാരന്‍ വിശദീകരിച്ചത്. യുവാവിനെ വടകര സ്റ്റേഷനിലെത്തിയതോടെ ട്രെയിനിന് പുറത്താക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in