വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് പരാതി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.

കാക്കനാട് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും നിരസിച്ചപ്പോള്‍ മാനസികമായി പീഡിപിക്കുകയും ചെയ്തുവെന്നാണ് പരാതി.

എറണാംകുളം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

The Cue
www.thecue.in