പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചു; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

പിണറായി വിജയന്‍
പിണറായി വിജയന്‍

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചു. പിന്‍വലിക്കല്‍ ഓഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു.

പൊലീസ് നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. സി.പി.എം കേന്ദ്രനേതൃത്വവും ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വ്യാജ വാര്‍ത്തകളും വിദ്വേഷ പ്രചരണവും തടയുന്നതിനാണ് പൊലീസ് നിയമം ഭേദഗതി ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു.

നിയമ ഭേദഗതി പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണെന്നായിരുന്നു ഉയര്‍ന്ന ആശങ്ക. പുതിയ നിയമ പ്രകാരം കേസെടുക്കരുതെന്ന് ഡി.ജി.പി നിര്‍ദേശിച്ചിരുന്നു.

police amendment act 2020 kerala cancelled

Related Stories

No stories found.
logo
The Cue
www.thecue.in