'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം'; പ്രശാന്ത് ഭൂഷണ്‍

'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം'; പ്രശാന്ത് ഭൂഷണ്‍

പൊലീസ് നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പ്രശാന്ത് ഭൂഷണ്‍. പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. നേരത്തെ നിയമഭേദഗതിയെ വിമര്‍ശിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.

രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്. 'ഈ വാര്‍ത്തയറിഞ്ഞതില്‍ സന്തോഷം. പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്ന് അറിയുന്നത് സന്തോഷകരമാണ്', മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൊലീസ് നിയമഭേദഗതിക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടു പോയത്. വിശദമായ ചര്‍ച്ച നടത്തി, എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ടായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം'; പ്രശാന്ത് ഭൂഷണ്‍
പൊലീസ് നിയമഭേദഗതി നടപ്പാക്കില്ല, നിയമസഭ ചര്‍ച്ച ചെയ്ത് മാത്രം തുടര്‍ നടപടിയെന്ന്‌ മുഖ്യമന്ത്രി

Related Stories

No stories found.
logo
The Cue
www.thecue.in