'ഭാഗ്യലക്ഷ്മിയും ദിയയും ശ്രീലക്ഷ്മിയും ഒളിവില്‍', അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും പൊലീസ്

'ഭാഗ്യലക്ഷ്മിയും ദിയയും ശ്രീലക്ഷ്മിയും ഒളിവില്‍', അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും പൊലീസ്
Published on

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും ഒളിവിലെന്ന് പൊലീസ്. ഇവരുടെ വീടുകളില്‍ അന്വേഷിച്ചുവെന്നും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു.

യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി. നായരെ ലോഡ്ജ് മുറിയില്‍ കയറി കയ്യേറ്റം ചെയ്തു എന്ന കേസില്‍ തിരുവനന്തപുരം ജില്ലാ കോടതിയാണ് കഴിഞ്ഞ ദിവസം ഇവരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. താമസ സ്ഥലത്ത് അതിക്രമിച്ച് കയറി, സാധനങ്ങള്‍ മോഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഭാഗ്യലക്ഷ്മിയും ദിയയും ശ്രീലക്ഷ്മിയും ഒളിവില്‍', അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും പൊലീസ്
'ചെയ്തത് സംസ്‌കാരമില്ലാത്ത പ്രവര്‍ത്തി', ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in