'പളളികളിലേക്ക് രാഷ്ട്രീയം കയറാന്‍ പാടില്ലായിരുന്നു'; തൃക്കാക്കര ഫലം വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയെന്ന് പോള്‍ തേലക്കാട്ട്

'പളളികളിലേക്ക് രാഷ്ട്രീയം കയറാന്‍ പാടില്ലായിരുന്നു'; തൃക്കാക്കര ഫലം വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയെന്ന് പോള്‍ തേലക്കാട്ട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ കാര്‍ഡ് ഇറക്കിയവര്‍ക്കുള്ള മറുപടിയെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. പള്ളികളിലേക്ക് രാഷ്ട്രീയം കയറാന്‍ പാടില്ലായിരുന്നുവെന്നും ഇക്കാര്യം പാര്‍ട്ടിയും സര്‍ക്കാരും ശ്രദ്ധിക്കണമായിരുന്നെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. ജനാധിപത്യത്തിന്റെ നല്ല മാതൃകയാണിതെന്നും പോള്‍ തേലക്കാട്ട്.

പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ വിവേകപരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മനസിലാക്കണം. തൃക്കാക്കരയിലെ ജനം വര്‍ഗീയ വാദങ്ങളോട് മുഖം തിരിച്ചതിന്റെ നേര്‍ചിത്രമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും പോള്‍ തേലക്കാട്ട്.

സര്‍ക്കാര്‍ മതവുമായി പാലിക്കേണ്ട അകലം പാലിച്ചില്ല. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച വേദി സൂക്ഷ്മമായി തെരഞ്ഞെടുക്കേണ്ടതായിരുന്നു. പള്ളിയുടെ വേദിയില്‍ അല്ല സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടത്. തൃക്കാക്കരയില്‍ സെക്യുലര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉമ തോമസ് വോട്ട് അഭ്യര്‍ത്ഥിച്ചു.

തൃക്കാക്കരയിലെ ജനം വര്‍ഗീയമായി പെരുമാറുമെന്ന് ഇടതുമുന്നണിയും ബിജെപിയും പ്രതീക്ഷിച്ചു. എന്നാല്‍ ജനം പുലര്‍ത്തിയ പക്വതയാണ് തൃക്കാക്കരയില്‍ കണ്ടത്,'' പോള്‍ തേലക്കാട്ട് പറഞ്ഞു. ട്വന്റി ഫോറിനോടായിരുന്നു പ്രതികരണം. മതവും രാഷ്ട്രീയവും തമ്മില്‍ അകലം പാലിക്കണമെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in