പോക്‌സോ കേസ്; മലപ്പുറത്ത് മുന്‍ അദ്ധ്യാപകന്‍ കെ.വി ശശികുമാര്‍ റിമാന്‍ഡില്‍

പോക്‌സോ കേസ്; മലപ്പുറത്ത് മുന്‍ അദ്ധ്യാപകന്‍ കെ.വി ശശികുമാര്‍ റിമാന്‍ഡില്‍

മലപ്പുറത്ത് പോക്‌സോ കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാറിനെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി പോക്‌സോ കോടതിയിലാണ് ശശി കുമാറിനെ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മുത്തങ്ങയിലെ ഹോംസ്റ്റയേില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശശികുമാറിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ഏഴാം ദിവസമായിരുന്നു അറസ്റ്റ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മുപ്പത് വര്‍ഷത്തോളം എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്നു ശശി കുമാര്‍.

സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തിയതോടെ ഡിഡിഇയോട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു.

റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കര്‍ശന നടപടിയെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.