മാത്യു കുഴല്‍നാടന്‍ ഫോണ്‍ രേഖകള്‍ പുറത്തുവിടണം, പോക്‌സോ കേസ് പ്രതിയെ മാറ്റിനിര്‍ത്തണമെന്ന് ഡിവൈഎഫ്‌ഐ

മാത്യു കുഴല്‍നാടന്‍ ഫോണ്‍ രേഖകള്‍ പുറത്തുവിടണം, പോക്‌സോ കേസ് പ്രതിയെ മാറ്റിനിര്‍ത്തണമെന്ന് ഡിവൈഎഫ്‌ഐ

പോക്‌സോ കേസ് പ്രതിയെ മാത്യു കുഴല്‍ നാടന്‍ എം.എല്‍എ സംരക്ഷിക്കുകയാണെന്ന നിലപാട് ആവര്‍ത്തിച്ച് ഡിവൈഎഫ്‌ഐ. പോക്‌സോ കേസിലെ പ്രതി ഇടശേരി കുന്നില്‍ റിയാസിനെ സഹായിക്കുകയും ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഷാന്‍ മുഹമ്മദിനെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജനകീയ വിചാരണയിലാണ് പ്രതികരണം.

നീതിബോധമില്ലാതെ പെരുമാറുന്ന മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സ്ത്രീവിരുദ്ധനിലപാട് സ്വീകരിക്കുകയാണ്. കോണ്‍ഗ്രസിലെ ഉന്നതനേതാക്കള്‍ക്കെതിരെവരെ നിലപാടെടുത്തിട്ടുള്ള മാത്യു കുഴല്‍നാടന്‍. പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സംഘടനയില്‍നിന്ന് മാറ്റിനിര്‍ത്താനാണ് തയ്യാറാകേണ്ടത്. പക്ഷേ, വേട്ടക്കാരനെ സഹായിക്കുകയാണ് ചെയ്തുവരുന്നത്. ജനപ്രതിനിധി എന്നനിലയില്‍ ജനങ്ങളുടെ നീതിബോധത്തെ വെല്ലുവിളിക്കാതെ സ്ത്രീവിരുദ്ധനിലപാട് അവസാനിപ്പിക്കണമെന്നും എ.എ.റഹീം. തെറ്റുതിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്നും റഹിം പറഞ്ഞു.

മാത്യു കുഴല്‍നാടന്റെ മറുപടി

വീണ്ടും റഹീംനോട് തന്നെയാണ്..

ഞാൻ ഒരു ദൈവ വിശ്വാസിയാണ്..ഞങ്ങടെ നാട്ടിൽ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് "പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു.. ഇപ്പോൾ കൂടെ കൂടെയാണ്.." എന്ന്. ഇന്ന് അത് എനിക്ക്‌ ബോധ്യമായി.

കഴിഞ്ഞദിവസം പോത്താനിക്കാട് പോക്സോ വിഷയത്തിൽ അങ്ങയെ സംവാദത്തിന് ക്ഷണിച്ചപ്പോൾ അങ്ങ് അതി വൈകാരികമായി പറഞ്ഞ ചില കാര്യങ്ങൾ ഉണ്ടല്ലോ. നമ്മൾ തമ്മിൽ തർക്കിച്ച് ജയിക്കുന്നതോ തോൽക്കുന്നതോ അല്ല പ്രശ്നം മറിച്ച് ആ പെങ്ങൾ തോറ്റു നിൽക്കുന്നതാണ് പ്രശ്നമെന്ന്.

24മണിക്കൂർ കഴിയുന്നതിനുമുമ്പ് ഞാൻ നിങ്ങളോട് തിരിച്ചു പറയുന്നു.. റഹീമേ വണ്ടി പെരിയറിലെ ആറുവയസ്സുള്ള ആ പെൺകുട്ടി മരിച്ചു കിടക്കുന്നതാണ് പ്രശ്നം.

പോക്സോ കേസ് അറിഞ്ഞിട്ട് പോലീസിനെ അറിയിച്ചില്ല എന്ന കുറ്റം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്നു എന്നതാണല്ലോ എനിക്കെതിരെയുള്ള ആരോപണം. അതിൽ ജനകീയ വിചാരണ നടത്താൻ അങ്ങ് എന്റെ നാട്ടിൽ വരുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. എന്നാൽ ആ വിചാരണ കഴിഞ്ഞിട്ട് അങ്ങ് ആ വണ്ടിപ്പെരിയാർ വരെ പോയി റെഡ് വോളണ്ടിയർ കുപ്പായമിട്ട് ചെങ്കൊടി പിടിച്ച് നടന്ന നിങ്ങളുടെ സഹപ്രവർത്തകൻ പിച്ചിച്ചീന്തിയ ആ കുഞ്ഞു പെങ്ങടെ കുടുംബാംഗങ്ങളെ എങ്കിലും സന്ദർശിക്കാനുള്ള മര്യാദ കാണിക്കണം. ഇന്നലെ പറഞ്ഞ വാക്കുകളിൽ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ അങ്ങ് അവിടെ വരെ പോകണം.

അതിനെങ്കിലും ഉള്ള കരുത്ത് എങ്കിലും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിക്ക്‌ ഉണ്ടാകുമോ..?

Related Stories

No stories found.
logo
The Cue
www.thecue.in