പോക്‌സോ കേസില്‍ പ്രതിയായ മലപ്പുറത്തെ അധ്യാപകനെതിരെ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി

പോക്‌സോ കേസില്‍ പ്രതിയായ മലപ്പുറത്തെ അധ്യാപകനെതിരെ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി

പോക്‌സോ കേസില്‍ പ്രതിയായ മലപ്പുറത്തെ അധ്യാപകന്‍ കെ.വി ശശികുമാറിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെന്നും മന്ത്രി പറഞ്ഞു.

ശശി കുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് വെള്ളിയാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച അധ്യാപകന്‍ കെ.വി ശശികുമാറിനെ സി.പി.ഐ.എം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു എം.എസ്.എഫ് മാര്‍ച്ച്. മലപ്പുറം പാലക്കാട് പ്രധാന പാത ഉപരോധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. അധ്യാപകനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരമെന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.

അധ്യാപകന്‍ ഒളിവില്‍ എന്നാണ് പൊലീസ് നല്‍കുന്ന വിവരം. മൊബൈല്‍ ഫോണ്‍ ഓഫാണ്. പോക്‌സോ നിയമം ഇല്ലാത്ത സമയത്ത് നടന്ന സംഭവമായതിനാല്‍ ഇയാള്‍ക്കെതിരെ ഏതൊക്കെ വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നതിനെക്കുറിച്ച് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

30 വര്‍ഷത്തോളം സ്‌കൂളിലെ പെണ്‍കുട്ടികളോട് അദ്ധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ നഗരസഭ കൗണ്‍സിലര്‍ കൂടിയായിരുന്ന ഇയാള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in