സമസ്തയുടെ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കൊപ്പം; സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി.എം.എ സലാം

സമസ്തയുടെ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്കൊപ്പം; സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പി.എം.എ സലാം

സമസ്തയുടെ പ്രവര്‍ത്തകര്‍ നൂറ് ശതമാനവും തങ്ങളുടെ കൂടെയാണെന്ന് കോഴിക്കോട്ടെ സമ്മേളനം വ്യക്തമാക്കിയെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഇപ്പോള്‍ ഞങ്ങള്‍ പതിനായിരം പേര്‍ക്കെതിരെ കേസെടുത്തുവെന്നാണ് പറയുന്നത്. ഞങ്ങള്‍ പതിനായിരം ആളുകള്‍ ജയിലില്‍ പോകാന്‍ തയ്യാറായാണ് നില്‍ക്കുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതാണ് കുറ്റമെങ്കില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്നും പി.എം.എ സലാം ചോദിച്ചു. മുസ്ലിം ലീഗിന്റെ ശക്തി കണ്ടപ്പോള്‍ വെറളിപിടിച്ചിട്ടോ വെപ്രാളപ്പെട്ടിട്ടോ കാര്യമില്ലെന്നും മുഖ്യമന്ത്രി പാകതയോടെ കാര്യങ്ങള്‍ നേരിടണമെന്നും പി.എം.എ സലാം പറഞ്ഞു.

പി.എം.എ സലാം പറഞ്ഞത്

വെറും നാല് ദിവസം കൊണ്ട് ആ കടപ്പുറത്ത് അടിഞ്ഞുകൂടിയ ജനങ്ങളെ കണ്ടപ്പോള്‍ ആര്‍ക്കായാലും വെറളി പിടിക്കും. പക്ഷേ മുഖ്യമന്ത്രിയൊക്കെയാകുമ്പോള്‍ കുറച്ച് പാകത വേണ്ടേ. എല്ലാ മേഖലകളിലും സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത്രയും സങ്കീര്‍ണമായ ഒരു സാഹചര്യം കേരളത്തിലുണ്ടായപ്പോള്‍ അതിനെ മറച്ചുവെക്കാന്‍ മുസ്ലിം ലീഗിന്റെ മേലെ കയറിയിട്ട് കാര്യമൊന്നുമില്ല.

മുസ്ലിം ലീഗിന്റെ ശക്തി കണ്ടപ്പോള്‍ വെറളിപിടിച്ചിട്ടോ വെപ്രാളപ്പെട്ടിട്ടോ കാര്യമില്ല. ഇപ്പോള്‍ ഞങ്ങള്‍ പതിനായിരം പേര്‍ക്കെതിരെ കേസെടുത്തുവെന്നാണ് പറയുന്നത്. ഞങ്ങള്‍ പതിനായിരം ആളുകള്‍ ജയിലില്‍ പോകാന്‍ തയ്യാറായാണ് നില്‍ക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ നടത്തിയതാണ് കുറ്റമെങ്കില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്കറിയില്ല,'' പി.എം.എ സലാം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in