പ്രധാനമന്ത്രി ലഡാക്കില്‍; അതിര്‍ത്തിയിലെ സേനാ വിന്യാസം വിലയിരുത്തും

പ്രധാനമന്ത്രി ലഡാക്കില്‍; അതിര്‍ത്തിയിലെ സേനാ വിന്യാസം വിലയിരുത്തും

Published on

സംഘര്‍ഷമേഖലയായ ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിന്നല്‍ സന്ദര്‍ശനം. സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തും സേനാ മേധാവി എം എം നരവാനെയും പ്രധാനമമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പമുണ്ട്. അതിര്‍ത്തിയിലെ സേനാവിന്യാസം പ്രധാനമന്ത്രി വിലയിരുത്തും.

ലേ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്. 11000 അടി ഉയരത്തിലുള്ള നിമു സന്ദര്‍ശിച്ചുയ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ യാത്ര. ഗല്‍വാനില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചു. സാമൂഹിക അകലം പാലിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ജൂണ്‍ 15നാണ് കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷം ആരംഭിച്ചത്. 20 ഇന്ത്യന്‍ സൈനികരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

logo
The Cue
www.thecue.in