22 പേരുടെ മരണശേഷം പ്രതികരണവുമായി മോദി : ഡല്‍ഹിയില്‍ സമാധാനവും സാഹോദര്യവും പുനസ്ഥാപിക്കണമെന്ന് ട്വിറ്ററില്‍ 

22 പേരുടെ മരണശേഷം പ്രതികരണവുമായി മോദി : ഡല്‍ഹിയില്‍ സമാധാനവും സാഹോദര്യവും പുനസ്ഥാപിക്കണമെന്ന് ട്വിറ്ററില്‍ 

22 പേരുടെ മരണശേഷം ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ സമാധാനവും സാഹോദര്യവും പുനസ്ഥാപിക്കണമെന്നാണ് ട്വിറ്ററിലൂടെയുള്ള ആഹ്വാനം. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ഇതാദ്യമായാണ് മോദി പ്രതികരിക്കുന്നത്. സംഭവം വിലയിരുത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഡല്‍ഹിയെ സാധാരണനിലയിലേക്ക് തിരികെക്കൊണ്ടുവരാന്‍ പൊലീസും മറ്റ് സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിച്ചുവരികയാണെന്ന് അവകാശപ്പെട്ടു.

മോദിയുടെ വാക്കുകള്‍ ഇങ്ങനെ

സമാധാനവും ഐക്യവുമാണ് നമ്മുടെ മുഖമുദ്ര. ശാന്തിയും സാഹോദര്യവും നിലനില്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരീസഹോദരന്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. എത്രയും വേഗം സാധാരണ നില പുനസ്ഥാപിക്കപ്പെടുകയെന്നത് പ്രധാനമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികള്‍ അതീവ പ്രാധാന്യത്തോടെ വിലയിരുത്തി. സമാധാനവും സാധാരണനിലയും പുനസ്ഥാപിക്കാന്‍ പൊലീസും മറ്റ് സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിച്ച് വരികയാണ്.

കലാപാന്തരീക്ഷം വിലയിരുത്താനുള്ള ഉന്നത തല യോഗത്തിന് ശേഷമായിരുന്നു മോദിയുടെ വിശദീകരണം. കഴിഞ്ഞദിവസം ആക്രമണ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഡല്‍ഹി കത്തുമ്പോള്‍ ഒരക്ഷരം പോലും മിണ്ടാതിരുന്ന നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുസ്ലിങ്ങളെയും പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരെയും ലക്ഷ്യമിട്ടാണ് സിഎഎ അനുകൂലികള്‍ കലാപം അഴിച്ചുവിട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in