
പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ സമര നായിക കന്നിയമ്മ അന്തരിച്ചു. പാലക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്ലാച്ചിമട സമരത്തിന്റെ പ്രതീകമായി തീര്‍ന്ന മയിലമ്മയുടെ മരണ ശേഷം പ്ലാച്ചിമട സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നത് കന്നിയമ്മയായിരുന്നു.
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്ലിന് അനുമതി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിലും കന്നിയമ്മ പങ്കെടുത്തിരുന്നു.
പ്ലാച്ചിമട സമര സമിതി സംസ്ഥാന തലത്തില്‍ നടത്തിയ ജലാധികാരയാത്രയിലും മറ്റു പ്രക്ഷോഭങ്ങളിലും കന്നിയമ്മ സജീവ സാന്നിധ്യമായിരുന്നു.
മുത്തുലക്ഷ്മി, സരസ, പാര്‍വ്വതി, മയിലാത്ത, പാപ്പാമ്മാള്‍ തുടങ്ങി ഒട്ടേറെ ആദിവാസി സ്ത്രീകള്‍ പ്ലാച്ചിമട സമരത്തിന്റെ മുന്നണിയില്‍ ഉണ്ടായിരുന്നു.